mizoram bjp threatens dissolve state unit
പൗരത്വ ബില്ലോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിസന്ധിയാണ് ബിജെപി നേരിടുന്നത്. ബില്ലില്‍ തട്ടി സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് മുന്നണി ബന്ധം അവസാനിപ്പിച്ചു. എജിപി മാത്രമല്ല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി രൂപം നല്‍കിയ വടക്ക് കിഴക്കന്‍ ജനാധിപത്യ സഖ്യത്തിലെ 11 കക്ഷികളും ഈ വിഷയത്തില്‍ ബിജെപി നിലപാടിന് എതിരാണ്.